Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Textbook

പാ​ഠപു​സ്ത​ക അ​ച്ച​ടി യ​ഥാ​സ​മ​യം പൂ​ര്‍​ത്തി​യാ​യെ​ന്ന് കെ​ബി​പി​എ​സ്

കൊ​​​​ച്ചി: സ്‌​​​​കൂ​​​​ള്‍ വി​​​​ദ്യാ​​​​ര്‍​ഥി​​​​ക​​​​ൾക്ക് ആ​​​​ദ്യ ടേ​​​​മി​​​​ലേ​​​​ക്ക് ആ​​​​വ​​​​ശ്യ​​​​മാ​​​​യ പാ​​​​ഠ​​​​പു​​​​സ്ത​​​​ക​​​​ങ്ങ​​​​ളു​​​​ടെ അ​​​​ച്ച​​​​ടി പൂ​​​​ര്‍​ത്തി​​​​യാ​​​​യ​​​​താ​​​​യി കേ​​​​ര​​​​ള ബു​​​​ക്‌​​​​സ് ആ​​​​ന്‍​ഡ് പ​​​​ബ്ലി​​​​ക്കേ​​​​ഷ​​​​ന്‍ സൊ​​​​സൈ​​​​റ്റി (കെ​​​​ബി​​​പി​​​​എ​​​​സ്) മാ​​​​നേ​​​​ജിം​​​​ഗ് ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍ സു​​​​നി​​​​ല്‍ ചാ​​​​ക്കോ.

ആ​​​​ദ്യ​​​ടേ​​​​മി​​​​ലേ​​​​ക്കാ​​​​യി 3,57,00,000 പു​​​​സ്ത​​​​ക​​​​ങ്ങ​​​​ള്‍ അ​​​​ച്ച​​​​ടി​​​​ക്കാ​​​​നാ​​​​യി​​​​രു​​​​ന്നു നി​​​​ര്‍​ദേ​​​​ശം. 2,86,00,000 പു​​​​സ്ത​​​​ക​​​​ങ്ങ​​​​ളു​​​​ടെ അ​​​​ച്ച​​​​ടി​​​​യാ​​​​ണ് പൂ​​​​ര്‍​ത്തി​​​​യാ​​​​ക്കി​​​​യ​​​​ത്. സ്‌​​​​കൂ​​​​ള്‍ തു​​​​റ​​​​ന്ന് ര​​​​ണ്ടു മാ​​​​സം ക​​​​ഴി​​​​ഞ്ഞ് ആ​​​​വ​​​​ശ്യ​​​​മു​​​​ള്ള പ്ര​​​​വൃ​​​​ത്തി​​​പ​​​​രി​​​​ച​​​​യ പാ​​​​ഠ​​​​പു​​​​സ്ത​​​​ക​​​​ങ്ങ​​​​ളും ആ​​​​ദ്യ​​​ടേ​​​​മി​​​​ലെ അ​​​​ച്ച​​​​ടി ഓ​​​​ര്‍​ഡ​​​​റി​​​​ലു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു. ഈ ​​​​പു​​​​സ്ത​​​​ക​​​​ങ്ങ​​​​ളു​​​​ടെ അ​​​​ച്ച​​​​ടി ജൂ​​​​ണ്‍ ആ​​​​ദ്യം പൂ​​​​ര്‍​ത്തി​​​​യാ​​​​കു​​​​മെ​​​​ന്നും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു.

അ​​​​ച്ച​​​​ടി​​​​ച്ച പു​​​​സ്ത​​​​ക​​​​ങ്ങ​​​​ള്‍ ജി​​​​ല്ലാ ടെ​​​​ക്സ്റ്റ് ബു​​​​ക്ക് ഹ​​​​ബ്ബു​​​​ക​​​​ളി​​​​ല്‍ എ​​​​ത്തി​​​​ച്ച് സ്‌​​​​കൂ​​​​ള്‍ സൊ​​​​സൈ​​​​റ്റി​​​​ക​​​​ള്‍​ക്കു വി​​​​ത​​​​ര​​​​ണം ചെ​​​​യ്യു​​​​ന്ന ന​​​​ട​​​​പ​​​​ടി അ​​​​വ​​​​സാ​​​​ന​​​ഘ​​​​ട്ട​​​​ത്തി​​​​ലാ​​​​ണ്.

അ​​​​ടു​​​​ത്ത ഒ​​​​രാ​​​​ഴ്ച​​​​യ്ക്കു​​​​ള്ളി​​​​ല്‍ ത​​​​ന്നെ വി​​​​ത​​​​ര​​​​ണം പൂ​​​​ര്‍​ത്തി​​​​യാ​​​​ക്കും വി​​​​ധ​​​​മാ​​​​ണ് ക്ര​​​​മീ​​​​ക​​​​ര​​​​ണം. ജി​​​​ല്ലാ കേ​​​​ന്ദ്ര​​​​ങ്ങ​​​​ളി​​​​ല്‍നി​​​​ന്ന് സ്‌​​​​കൂ​​​​ള്‍ സൊ​​​​സൈ​​​​റ്റി​​​​ക​​​​ള്‍​ക്കു​​​​ള്ള വി​​​​ത​​​​ര​​​​ണം കു​​​​ടും​​​​ബ​​​​ശ്രീ മു​​​​ഖേ​​​​ന​​​​യാ​​​​ണു ന​​​​ട​​​​ത്തി​​​​ക്കൊ​​​​ണ്ടി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

ഒ​​​​ന്നു​​​മു​​​​ത​​​​ല്‍ പ​​​​ത്തു​​​വ​​​​രെ​​​​യു​​​​ള്ള കു​​​​ട്ടി​​​​ക​​​​ള്‍​ക്ക് ര​​​​ണ്ടു ഘ​​​​ട്ട​​​​ങ്ങ​​​​ളി​​​​ലാ​​​​യി ആ​​​​കെ 5,59,00,000 പു​​​​സ്ത​​​​ക​​​​ങ്ങ​​​​ളാ​​​​ണ് അ​​​​ച്ച​​​​ടി​​​​ക്കേ​​​​ണ്ട​​​​ത്. ര​​​​ണ്ടാം​​​ടേ​​​​മി​​​​ലേ​​​​ക്കു​​​​ള്ള പാ​​​​ഠ​​​​പു​​​​സ്ത​​​​ക​​​​ങ്ങ​​​​ളു​​​​ടെ അ​​​​ച്ച​​​​ടി ഉ​​​​ട​​​​ന്‍ തു​​​​ട​​​​ങ്ങും. പു​​​​റം​​​ച​​​​ട്ട പേ​​​​പ്പ​​​​ര്‍ ല​​​​ഭി​​​​ക്കു​​​​ന്ന​​​​തി​​​​ല്‍ ത​​​​ട​​​​സം നേ​​​​രി​​​​ട്ടെ​​​​ങ്കി​​​​ലും അ​​​​ച്ച​​​​ടി​​​​യെ കാ​​​​ര്യ​​​​മാ​​​​യി ബാ​​​​ധി​​​​ക്കാ​​​​ത്ത​​​രീ​​​​തി​​​​യി​​​​ല്‍ അ​​​​തു പ​​​​രി​​​​ഹ​​​​രി​​​​ച്ചി​​​​രു​​​​ന്നു.ത​​​​മി​​​​ഴ്, ക​​​​ന്ന​​​​ഡ, മൈ​​​​നോ​​​​റി​​​​റ്റി പാ​​​​ഠ​​​​പു​​​​സ്ത​​​​ക​​​​ങ്ങ​​​​ളു​​​​ടെ അ​​​​ച്ച​​​​ടി​​​​യും പൂ​​​​ര്‍​ത്തി​​​​യാ​​​​യി.

അ​​​​തേ​​​​സ​​​​മ​​​​യം, പേ​​​​പ്പ​​​​റു​​​​ക​​​​ളു​​​​ടെ ല​​​​ഭ്യ​​​​ത​​​​ക്കു​​​​റ​​​​വു​​​മൂ​​​​ലം പാ​​​​ഠ​​​​പു​​​​സ്ത​​​​ക​​​​ങ്ങ​​​​ളു​​​​ടെ അ​​​​ച്ച​​​​ടി വൈ​​​​കു​​​​ന്നു​​​​വെ​​​​ന്ന് കെ​​​​ബി​​​​പി​​​​എ​​​​സ് സ്റ്റാ​​​​ഫ് ആ​​​​ന്‍​ഡ് വ​​​​ര്‍​ക്കേ​​​​ഴ്‌​​​​സ് യൂ​​​​ണി​​​​യ​​​​ന്‍ (ഐ​​​​എ​​​​ന്‍​ടി​​​​യു​​​​സി) പ്ര​​​​സി​​​​ഡ​​​​ന്‍റ് കെ.​​​​കെ. ഇ​​​​ബ്രാ​​​​ഹിം​​​കു​​​​ട്ടി ആ​​​​രോ​​​​പി​​​​ച്ചു. ആ​​​​റ്, ഏ​​​​ഴ്, എ​​​​ട്ട്, ഒ​​​​ന്പ​​​​ത് ക്ലാ​​​​സു​​​​ക​​​​ളി​​​​ലെ പാ​​​​ഠ​​​​പു​​​​സ്ത​​​​ക​​​​ങ്ങ​​​​ളു​​​​ടെ അ​​​​ച്ച​​​​ടി​​​​യാ​​​​ണ് ഇ​​​​നി ന​​​​ട​​​​ക്കാ​​​​നു​​​​ള്ള​​​​ത്.

ത​​​​മി​​​​ഴ്‌​​​​നാ​​​​ട്ടി​​​​ലെ ന്യൂ​​​​സ്പ്രി​​​​ന്‍റ് ഫാ​​​​ക്ട​​​​റി​​​​ക​​​​ള്‍​ക്കു ലോ​​​​ട്ട​​​​റി, പു​​​​സ്ത​​​​കം എ​​​​ന്നി​​​​വ അ​​​​ച്ച​​​​ടി​​​​ച്ച​​​​തി​​​​ല്‍ 400 കോ​​​​ടി​​​​യോ​​​​ളം രൂ​​​​പ ക​​​​ഴി​​​​ഞ്ഞ പി​​​​ണ​​​​റാ​​​​യി സ​​​​ര്‍​ക്കാ​​​​ര്‍ ന​​​​ല്‍​കാ​​​​നു​​​​ണ്ട്. ഈ ​​​​കു​​​​ടി​​​​ശി​​​​ക നി​​​​ല​​​​നി​​​​ല്‍​ക്കു​​​​ന്ന​​​​തി​​​​നാ​​​​ല്‍ അ​​​​ച്ച​​​​ടി​​​​ക്കു​​​​ള്ള പേ​​​​പ്പ​​​​റു​​​​ക​​​​ള്‍ ന​​​​ല്‍​കാ​​​​ന്‍ പ്രി​​​​ന്‍റിം​​​​ഗ് പ്ര​​​​സു​​​​ക​​​​ള്‍ വി​​​​സ​​​​മ്മ​​​​തി​​​​ച്ച​​​​താ​​​​ണ് പ്ര​​​​തി​​​​സ​​​​ന്ധി​​​​ക്കു കാ​​​​ര​​​​ണ​​​​മാ​​​​യ​​​​തെ​​​​ന്നും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു.

Latest News

Corehub Up